ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയില്‍ അംഗീകാരം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിനാണ് അംഗീകാരമായത്.
ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയുന്നതിനുള്ള ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും സഭയില്‍ അംഗീകാരമായി. കൂടാതെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനും മന്ത്രിസഭയില്‍ തീരുമാനിമായി. 30 ജഡ്ജിമാരാണ് നിലവില്‍ സുപ്രീംകോടതിയിലുള്ളത്. ഇത് മുപ്പത്തിമൂന്നായി ഉയര്‍ത്താനാണ് തീരുമാനം.
കോടതിയിലെത്തുന്ന കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. കൂടാതെ രാസവളങ്ങളുടെ സബ്‌സിഡി കൂട്ടാനും തീരുമാനിച്ചു. 22,875 കോടി രൂപ രാസവള സബ്‌സിഡിക്കായി വിനിയോഗിക്കാനും തീരുമാനമായി.
Get real time update about this post categories directly on your device, subscribe now.