എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളില്‍ യുഡിഎഫ് പ്രതികരിക്കാത്തത് അവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ തെളിവാണ്: കെ ടി ജലീല്‍

എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കാത്തത് സംസ്ഥാനത്ത് കുറച്ച് കാലമായി നിലനില്‍ക്കുന്ന എസ്.ഡി.പി.ഐ – യുഡിഎഫ് ബാന്ധവത്തിന് തെളിവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍.

തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നത് എസ്ഡിപിഐ ആയാണെന്ന് പറയാന്‍ പോലും പ്രതിപക്ഷ നേതാവിന് മനപ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഗീയ വാദികളുമായും യു ഡി എഫ് രഹസ്യ ബന്ധം സൂക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഒരേ സമയം ഹിന്ദു തീവ്രവാദികളെയും മുസ്ലീം തീവ്രവാദികളെയും താലോലിക്കുന്ന സമീപനമാണ് ലീഗും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടൂര്‍ ഗോപാലകൃഷ്ണന്് അദ്ദേഹേത്തിന്റെ വസതിയിലെത്തി ഐക്യദാര്‍ഡ്യം അറിയിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News