കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചാവക്കാട്ടെ കെ എസ് യു പ്രവർത്തകന്റെ കൊലപാതകത്തിൽ മുല്ലപ്പള്ളി ശക്തമായി പ്രതികരിച്ചില്ലെന്ന് ആക്ഷേപിച്ചാണ് പോസ്റ്റും വിമർശനവും.കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരാണ് കെ പി സി സി പ്രസിഡന്റിനെതിരേ രൂക്ഷ വിമർശനം ഫേസ് ബുക്കിൽ കുറിച്ചത്.

ചാവക്കാട്ടെ കൊലപാതകത്തിൽ കോൺഗ്രസ് നേതാക്കളും കെ പി സി സി പ്രസിഡന്റും ശക്തമായി പ്രതികരിക്കാത്തതാണ് വിമർശനത്തിന് കാരണം. കൊന്നത് എസ്ഡിപിഐ ആണെന്ന് ഉറക്കെ പറയാൻ മുല്ലപ്പള്ളി തയ്യാറാണെമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് ആവശ്യപ്പെടുന്നു. താങ്കൾ കോൺഗ്രസ് കുടുംബത്തിന്റെ രക്ഷിതാവാണെന്നും പോസ്റ്റിൽ ഓർമപ്പെടുത്തുന്നു. വെട്ടിയത് എസ് ഡി പി ഐക്കാരാണെന്ന് വെട്ടേറ്റവർ മൊഴി നൽകിയിട്ടുണ്ടെന്നും പ്രവർത്തകരുടെ വികാരം നേതാക്കൾ മനസിലാക്കിയില്ല.

വർഗീയ വാദികളാണ് മൂവർണ പതാക പിടിച്ചതിന്റെ പേരിൽ നൗഷാദിനെ കൊലപ്പെടുത്തിയത്. സ്വന്തം പ്രവർത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ നൗഷാദ് രക്തസാക്ഷിയാണെന്നും ഹാരിസ് കെ പി സി സി പ്രസിഡൻറിനെ ഓർമിപ്പിക്കുന്നു. പോസ്റ്റ് ചർച്ചയായതോടെ സമൂഹമാധ്യമങ്ങളിൽ ഹാരിസിനെ പിന്തുണച്ച് കൂടുതൽ പ്രവർത്തകരെത്തിയതും നേതാക്കളെ അമ്പരിപ്പിച്ചു.