കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനക്കുമെതിരെ ആഗസ്റ്റ് 6ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ഇടുക്കിയില്‍, കട്ടപ്പന പോസ്റ്റ് ഓഫീസിന് മുമ്പിലാണ് പ്രതിഷേധം.

പരിപാടി മുന്‍ എംപി സ്‌കറിയ തോമസ് ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന കമ്മി്റ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടി കെകെ ജയചന്ദ്രന്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിഎ കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെകെ ശിവരമാന്‍ അറിയിച്ചു.

തൊടുപുഴയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇടത് നേതാക്കളായ വിവി മത്തായി,കെ സലിം കുമാര്‍, ജോര്‍ജ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.