ഫോൺ ചെയ്തുകൊണ്ടിരിക്കെ യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി പൊലീസ് പിടിയിൽ

പട്ടാപകൽ ഹൈക്കോടതി ജംഗ്ഷനിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി പോലീസ് പിടിയിൽ. എറണാകുളം മുണ്ടംവേലി വലിയവീട്ടിൽ ബിജു ജോസഫ് എന്നയാളെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി ജംഗ്ഷനിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ഫോൺ പ്രതി തട്ടിപ്പറിക്കുക ആയിരുന്നു തടയാൻ ശ്രമിച്ച യുവാവിനെ ഇയാൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം കണ്ടുനിന്ന ആളുകൾ പ്രതിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെട് സമീപ ത്തെ ബഹു നില കെട്ടിടത്തിൽ കയറി ഒളിച്ചു. പോലീസ് എത്തി കെട്ടിടത്തിൽ നടത്തിയ തിരച്ചിലിൽ സൺ ഷെഡിൽ പ്രതി ഒളിച്ചിരിക്കുന്ന തായി കണ്ടെത്തി. തുടർന്ന് സാഹസികമായി പ്രതിയെ പൊലീസ് കീഴടക്കുകയായിരുന്നു.

പ്രതി ബിജു മൂന്നു ദിവസം മുൻപാണ് മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കർ എസ് ഐ മാരായ സുനുമോൻ കെ, മധു എംസി എസ് സി പി ഒമാരായ ഷാജി,ശജിത്ത്., രഞ്ജിത്ത് സിപിഒ മുഹമ്മദ് ഇസ്ഹാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here