ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. ജില്ലാ അതിർത്തിയായ അഴിയൂരിൽ ആവേശകരമായ വരവേൽപ്പാണ് ജാഥക്ക് ലഭിച്ചത്.

വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യവുമായി ആഗസ്ത് 15 ന് ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാന ജാഥകൾക്ക് ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനത്തിന് ശേഷമാണ് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലാ അതിർത്തിയായ അഴിയൂരിൽ ജാഥയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.

സിപെിഎഎം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി ,ഡിവൈഎഫ്ഐ നേതാക്കളായ പി നിഖിൽ ,വി വസീഫ് എന്നിവർ ചേർന്ന് ജാഥയെ വരവേറ്റു. വ്യാഴാഴ്ച നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൂട്ടാലിട, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വെള്ളിയാഴ്ച നരിക്കുനി, കുന്ദമംഗലം, മുക്കം, ഫറോഖ്, മുതലക്കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News