ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; കേന്ദ്രം സഹായിച്ചില്ല: ശമ്പളം വീണ്ടും മുടങ്ങി

ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി. നേരത്തെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ ശമ്പളം ഫെബ്രുവരിയിൽ മുടങ്ങിയിരുന്നു. തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രശ്നത്തിൽ ഇടപ്പെട്ടു.

തുടർന്ന് ജൂൺ മാസം വരെ മുടക്കമില്ലാതെ ശമ്പളം ലഭിച്ചു. എന്നാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്‍
കേന്ദ്ര സർക്കാർ സഹായിക്കാത്തതു മൂലം ജൂലായ് മാസത്തെ ശമ്പള വിതരണം ഇതുവരെ നടന്നില്ല.

ശമ്പള വിതരണം അനിശ്ചിതമായി നീളുമെന്നാണ് അധികൃതർ അറിയിച്ചത്. ഏഴു മാസങ്ങളായി ശമ്പളവും പിരിച്ചു വിടൽ ഭീഷണിയും നേരിടുന്ന കരാർ തൊഴിലാളികൾ മാസങ്ങളായി സമരത്തിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here