സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ഇന്ന് മുതൽ ട്രഷറി മുഖേന വിതരണം ചെയ്യും

ഇന്ന് മുതൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി മുഖേനയാകും വിതരണം ചെയ്യുക. ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ കിടക്കുക്കുന്ന പണത്തിന് 6 ശതമാനം പലിശ ഇതിൻമേൽ ജീവനക്കാർക്ക് ലഭിക്കും.

അടിയന്തിരമായോ ആദ്യത്തെ രണ്ട് ആഴ്ചയ്ക്കുള്ളിൽ ചെലവഴിക്കേണ്ടതോ ആയ തുക ശമ്പളം ലഭിക്കുമ്പോൾ തന്നെ ജീവനക്കാരുടെ ബാങ്ക് അക്കൌണ്ടുകളിലേയ്ക്ക് മാറ്റാൻ പ്രയാസമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ഈ തുക എത്രയെന്ന് ബന്ധപ്പെട്ട ഡി.ഡി.ഒ.മാരെ അറിയിക്കണം. ഇതിലൂടെ നിലവിലുള്ള വെയ്സ് ആന്റ് മീൻസ് പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here