അമ്പൂരി രാഖി കൊലക്കേസ്‌; പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

അമ്പൂരി രാഖി കൊലക്കേസിൽ പ്രതികളായ അഖിൽ, രാഹുൽ, ആദർശ് എന്നിവരെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് പോരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് രാഖിയെ എപ്പോൾ കൊലപ്പെടുത്തി എന്നതിൽ വ്യക്തത വരുത്തുകയാണ് പൊലീസ് ലക്ഷ്യം.

ഒപ്പം മൂന്ന് പ്രതികളെയും ഒരുമിച്ച് അമ്പൂരിയിലെ അഖിലിന്‍റെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും. രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.

അഖിൽ – രാഹുൽ എന്നിവരുടെ അച്ഛൻ മണിയന് കൊലപാതകവുമായുള്ള ബന്ധവും കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമെ വ്യക്തമാകൂ.
.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here