സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. അഞ്ചു ശതമാനത്തിൽ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ബാധകമല്ല. രണ്ടു വര്‍ഷത്തേക്കാകും സെസ് പിരിക്കുക.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 12, 18, 28 ശതമാനം ചരക്ക് സേവന നികുതി ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. അരി, പഞ്ചസാര, ഉപ്പ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി അഞ്ച് ശതമാനത്തിൽ താഴെ ജി.എസ്.ടി നിരക്കുകൾ ബാധകമായ നിത്യോപയോഗ സാധനങ്ങൾക്കും ഹോട്ടൽ ഭക്ഷണം,ബസ്,ട്രയിൻ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല. സെസ് പ്രാബല്യത്തിൽ വന്നതോടെ കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൊബൈൽഫോൺ, മരുന്നുകൾ, സിമന്‍റ്, പെയ്ന്‍റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കും. ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.

ഉല്‍പ്പന്നങ്ങളുടെ അഞ്ച് ശതമാനത്തിനു മുകളിലേക്കുള്ള നികുതി സ്ലാബുകളിലാണ് സെസ് ബാധകം. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുള്ള ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കാകും സെസ് പിരിക്കുക. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ് ബാധകമാകുക. ഒരു വര്‍ഷം കൊണ്ട് 500 കോടി രൂപ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷ. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel