ചെയുടെ മകളെത്തി; ഊഷ്മള വരവേല്‍പ്പ് നല്‍കി കണ്ണൂര്‍

ചെ ഗുവേരയുടെ മകൾ അലൈഡ ഗുവേര കണ്ണൂരിലെത്തി. അലൈഡയ്ക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഊഷ്മള വരവേൽപ്പ് നൽകി.
എം വി ജയരാജൻ,കെ പി സഹദേവൻ തുടങ്ങിയ സി പി ഐ എം നേതാക്കൾ അലൈഡയെ സ്വീകരിച്ചു.വൈകിട്ട്‌ നാലിന് ടൗൺ സ്ക്വയറിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്‌.

ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനാവും. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതാ സാംസ്കാരിക കൂട്ടായ്മ സമതയുടെ 14 പുസ്തകങ്ങൾ അലൈഡ പ്രകാശിപ്പിക്കും. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കലയും സംസ്കാരവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്നതാണ് പുസ്തകങ്ങൾ.രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം കൂടിയാകും കണ്ണൂരിലെ ഐക്യദാർഢ്യ സമ്മേളനം.

മഹാരാജാസിലെ രക്തസാക്ഷി അഭിമന്യുവിന്റെ അമ്മ ഭൂപതി, ജാതിവിവേചനത്തിനെതിരെ പൊരുതി രക്തസാക്ഷിത്വം വരിച്ച അശോകിന്റെ സഹോദരൻ, സൈമൺ ബ്രിട്ടോയുടെ മകൾ കയീനില , അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും. അലൈഡ ഗുവേര കണ്ണൂരിലെ ഐ ആർ പി സി സാന്ത്വന കേന്ദ്രവും ലഹരിമുക്ത കേന്ദ്രവും സന്ദർശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here