ഉംമ്പായിയുടെ ഓർമ്മ ദിനത്തിൽ സ്നേഹസമർപ്പണമായി ‘ഉംമ്പായി നിലക്കാത്ത രാഗമാലിക’

ഉംമ്പായിയുടെ ഓർമ്മ ദിനത്തിൽ സ്നേഹസമർപ്പണമായി ഒരു പുസ്തകം. ഉംമ്പായിയെ കുറിച്ചുള്ള ചിന്തകളും അഭിമുഖങ്ങളും അടങ്ങിയ ഉംമ്പായി നിലക്കാത്ത രാഗമാലിക എന്ന പുസ്തകം ഇന്ന് കോഴിക്കോട്ട് പ്രകാശനം ചെയ്യും.

ഉമ്പായിയുടെ സംഗീതങ്ങൾക് എന്നും വേറിട്ട സ്ഥാനമുണ്ട് സംഗീത ആസ്വാദകർക്കിടയിൽ. പ്രണയത്തിന്റെയും വിരഹത്തിന്റെയും ഏറ്റവും തീവ്ര മുഖം സംഗീതമായി പെയ്യിച്ച ഗായകൻ.ഉമ്പായിയോടുള്ള ആരാധനയും സ്നേഹവുമാണ് മാധ്യമപ്രവർത്തക അഞ്ജന ശശിക് ഉംമ്പായി നിലക്കാത്ത രാഗമാലിക എന്ന തന്റെ പുസ്തകം. ഗായകനാപ്പുറം ഉംമ്പായി എന്ന നല്ല മനുഷ്യന് ഈ പുസ്തകത്തിലൂടെ വായിച്ചെടുക്കാം. ഉമ്പായിയോടുള്ള ആത്മ ബന്ധം തന്നെ ആണ് പുസ്തകത്തിന് പിന്നിലെന്ന് അഞ്ജന ശശി പറയുന്നു

അഭിമുഖങ്ങൾ, കവിത, ഓർമ്മകുറിപ്പുകൾ എന്നിവയാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .ഉമ്പായിയോ അടുത്ത മനുഷ്യർ. ഈസ്റ്റ് കോസ്റ്റ് വിജയൻ, സൂര്യ കൃഷ്ണമൂർത്തി, സച്ചിദാനന്ദൻ ,രമേശ് നാരായൺ ,തുടങ്ങി നിരവധി പ്രമുഖരുടെ ഉംമ്പായി യെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ട് പുസ്തകത്തിൽ.

ഗസൽ മഴ യിലൂടെ ആരാധകരെ പ്രണയിപ്പിച്ചും വിരഹ മഴയിലൂടെ കരയിപ്പിക്കുകയും ചെയ്ത ആ ഗായകനെ കുറിച്ചുള്ള എറ്റവും മികച്ച ഒരു ഓർമ്മ കുറിപ്പാവും ഉംമ്പായി നിലക്കാത്ത രാഗമാലിക എന്ന പുസ്തകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News