ഉന്നാവോയില്‍ ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്.

ഉന്നാവോ പീഢനവും തുടര്‍ന്നുണ്ടായ കേസുകളുടെ വിചാരണ യുപിക്ക് പുറത്ത് വച്ച് വിചാരണ ചെയ്യും. കേസുകളുടെ മേല്‍ നോട്ടത്തിന് പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിക്കും.

സിബിഐ ഉദ്യോഗസ്ഥരോട് അന്വേഷണ പുരോഗതി അറിയിക്കാന്‍ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാവാനും പറഞ്ഞിട്ടുണ്ട്.

പീഢനത്തെയും, പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെയുണ്ടായ അപകടത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ കത്ത് സിബിഐക്ക് കൈമാറാനും തീരുമാനമായി