ഉന്നാവോ പെണ്‍കുട്ടിയെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച ട്രക്കിന്റെ ഉടമ യുപി മന്ത്രിയുടെ മരുമകന്‍; അരുണ്‍ സിങ്ങിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും

ദില്ലി: ഉന്നാവോ പെണ്‍കുട്ടിയെ ഇടിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷിസഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ്സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങ്. മന്ത്രി രണ്‍വേന്ദ്ര സിങ്ങിന്റെ നാടായ ഫത്തേഹ്പൂരിലാണ് അപകടം ഉണ്ടാക്കിയ ട്രക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരുണ്‍ സിങ്ങിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും.

ട്രക്കിന്റെ ഉടമസ്ഥ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ദേവേന്ദ്ര പാല്‍ എന്നയാളാണ് ട്രക്കിന്റെ ഉടമയെന്നായിരുന്നു അപകടം നടന്നയുടന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ടെത്തല്‍. ലോണ് നല്‍കിയവരെ കമ്പളിപ്പിക്കാനാണ് ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചതെന്ന് വിചിത്ര വിശദീകരണവും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം വ്യജമാണന്ന് തെളിയുകയാണ് സിബിഐ അന്വേഷണത്തില്‍.

ട്രക്കിന്റെ യഥാര്‍ത്ഥ ഉടമ ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങ്. ഇയാള്‍ക്ക് സമാജവാദിയുമായി ബന്ധമുണ്ടെങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി വേണ്ടി പ്രവര്‍ത്തിക്കുകയാണ് അരൂണ്‍. മന്ത്രി രണ്‍വീര്‍ പ്രതാപ് സിങ്ങിന്റെ ജില്ലയായ ഫത്തഹ്പൂരിലാണ് ട്രക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അരൂണ്‍ സിങ്ങിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും. ജൂലൈ പന്ത്രണ്ടിന് പെണ്‍കുട്ടി ചീഫ് ജസ്റ്റിന് കത്തയക്കുന്നതിന് മുമ്പ് 36 കത്തുകള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അധികാരികള്‍ക്ക് അയച്ചിരുന്നു. പക്ഷെ വേണ്ടത്ര സുരക്ഷ ആരും നല്‍കിയില്ല.

അപകടത്തില്‍പ്പെട്ട് പെണ്‍കുട്ടിയോടൊപ്പം അത്യാസന നിലയില്‍ കഴിയുന്ന അഭിഭാഷകന്‍ ഉന്നാവോ ജില്ലാ മജിസ്ട്രേറ്റിനോട് സ്വയ രക്ഷയ്ക്കായി തോക്ക് ആവിശ്യപ്പെട്ടിരുന്ന വിവരവും പുറത്ത് വരുന്നു. കടുത്ത ഭീഷണിയുണ്ട്. ഭാവിയില്‍ താല്‍ കൊല്ലപ്പെട്ടേയ്ക്കാമെന്നും മജിസ്ട്രേറ്റിന് നല്‍കിയ കത്തില്‍ അഭിഭാഷകന്‍ ചൂണ്ടികാട്ടുന്നു. പക്ഷെ അഭിഭാഷകന് തോക്ക് അനുവദിച്ചില്ല.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.രക്ത സമര്‍ദം ക്രമാതീതമായി താഴ്ന്ന് തന്നെ നില്‍ക്കുന്നു. എല്ലുകള്‍ ഒടിഞ്ഞ് നുറുങ്ങിയ അവസ്ഥയിലാണ്. ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല.

കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ ആദ്യം ആലോചിച്ചെങ്കിലും ആശുപത്രി മാറ്റം രോഗിയ്ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ തുടര്‍ നടപപടികള്‍ സ്വീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News