പതിനാറുകാരനായി ദീപക്; പ്രണയകഥയുമായി ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ നാളെ മുതല്‍

സ്‌കൂള്‍ ജീവിതവും പ്രണയ ഓര്‍മ്മകളിലേക്കും പ്രേക്ഷകരെ കൊണ്ട് പോകാന്‍ ഒരുങ്ങി ഒരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുന്നു. നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’. നാളെ തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ മനോഹരമായ ട്രെയ്ലറും പ്രണയാഗാനങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ‘ഓര്‍മ്മയില്‍ ഒരു ശിശിരത്തില്‍ നായകനായി എത്തുന്നത് ദീപക് പറമ്പോളാണ്. തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ നടനാണ് ദീപക് പറമ്പോല്‍.

ദീപക് പതിനാറ് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പുതുമുഖം അനശ്വരയാണ് നായികയായെത്തുന്നത്.

സൈറാബാനു, സണ്‍ഡേ ഹോളിഡേ, ബി.ടെക് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം മാക്ട്രോ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’. പ്രണയത്തിന്റെ പവിത്രതയും, കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്‌കരിച്ചിരിച്ചാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ഒരുക്കിയത്.

വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം അരുണ്‍ ജെയിംസ് നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍രാജ് സംഗീതം പകരുന്നു. അലന്‍സിയര്‍, പാര്‍വതി ടി, സുധീര്‍ കരമന, ബേസില്‍ ജോസഫ്, മൃദുല്‍, എല്‍ദോ എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News