രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ വാഹന വില്‍പ്പനയിലെ ഇടിവ് തുടര്‍ച്ചയായ രണ്ടാം മാസവും തുടരുന്നു.
ജൂണില്‍ 17.2 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തിയ മാരുതിയുടെ ജൂലൈയിലെ വില്‍പ്പനക്കുറവ് 33.5 ശതമാനമായി വര്‍ധിച്ചു. ചെറുകാറുകളുടെ ജൂലൈയിലെ വില്‍പ്പന ഇടിവ് 69.3 ശതമാനമാണ്. പാസഞ്ചര്‍ വാഹന വിപണിയുടെ പകുതിയും കൈയടക്കിയിരിക്കുന്ന മാരുതിയുടെ തുടര്‍ച്ചയായ ഇരട്ടയക്ക വില്‍പ്പന ഇടിവ് രാജ്യത്തെ മൊത്തം പാസഞ്ചര്‍ വാഹന സെഗ്മെന്റിനെ തന്നെ പ്രതികൂലമായി ബാധിക്കും.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ 3,63,417 യൂണിറ്റ് മാത്രം വിറ്റ മാരുതിക്ക് മുന്‍ വര്‍ഷവുമായുള്ള താരതമ്യത്തില്‍ ഇടിവ് 20.8 ശതമാനമാണ്. 2012 ഓഗസ്റ്റിനുശേഷം കാര്‍ വില്‍പ്പനയില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്.
2012 ഓഗസ്റ്റിനുശേഷം കാര്‍ വില്പനയില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. ജൂലൈ മാസത്തില്‍ 1,09,264 കാറുകളാണ് കമ്പനി വിറ്റത്.
കഴിഞ്ഞവര്‍ഷം ജൂലൈയിലാകട്ടെ 1,64,369 വാഹനങ്ങള്‍ മാരുതി വിറ്റിരുന്നു. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ 1,54,150 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഇക്കുറി വില്‍പ്പന 98,210 കാറുകളിലൊതുങ്ങി.
ചെറുകാറുകളായ ആള്‍ട്ടോയുടെയും വാഗണാറിന്റെയും വില്‍പ്പന 11,577 മാത്രം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37,710 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്. വില്‍പ്പനയില്‍ സമാന ഇടിവ് മറ്റുവിഭാഗം കാറുകളിലുമുണ്ടായതായി മാരുതി വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മുന്‍ വര്‍ഷം ജൂണില്‍ 1.34,036 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റപ്പോള്‍ ഇത്തവണ ജൂണില്‍ 1,11,014 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ് മാരുതിക്ക് വില്‍ക്കാനായത്.
ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് ജൂണില്‍ ഏഴ് ദിവസം മാരുതി പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. വില്‍പ്പന വിലയിലെ വര്‍ധനവും വായ്പാ ലഭ്യതക്കുറവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ വിലയിരുത്തല്‍.

Get real time update about this post categories directly on your device, subscribe now.