നിങ്ങള്‍ മനസില്‍ ചിന്തിക്കുന്നത് അപ്പോള്‍ തന്നെ വാക്യങ്ങളായി എഴുതി വരും

പറയാനാഗ്രഹിക്കുന്ന വാക്കുകളെ തത്സമയം ലിപിയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ ശാസ്ത്രലോകം വിജയിച്ചു; ഫേസ്ബുക്ക് ഫണ്ടോടെ നടത്തിയ മുന്നേറ്റം.മസ്തിഷ്‌ക സിഗ്‌നലുകളെ വാക്യങ്ങളാക്കി മാറ്റി എഴുതുവാനുള്ള സാങ്കേതിക വിദ്യയുമായി ഗവേഷകര്‍.വൈകല്യമുള്ള രോഗികള്‍ എന്താണ് ആശയവിനിമയം നടത്തുന്നതെന്ന് കണ്ടെത്താന്‍ ഈ പഠനം ഉപകരിക്കും.മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും നിര്‍ദ്ദിഷ്ട വാക്കുകള്‍ പറയാനുള്ള ഉദ്ദേശ്യം വേര്‍തിരിച്ചെടുക്കാം.

വേഗത്തില്‍ വാചകത്തിലേക്ക് പരിവര്‍ത്തനം ചെയ്യും.ഫേസ്ബുക്ക് ഫണ്ട് ചെയ്ത പഠനപദ്ധതിയിലൂടെയാണ് ഈ നേട്ടം .ഒരു വ്യക്തി പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ തത്സമയം ഡീകോഡ് ചെയ്യാം.സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോക്ടര്‍മാരാണ് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. നിലവിലുള്ള ഉപകരണങ്ങള്‍ കണ്ണിന്റെയും മസിലുകളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് പക്ഷാഘാതമുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നത്. മികച്ച ഫലം ഉറപ്പുതരുന്നതാണ് മസ്തിഷ്‌ക സിഗ്‌നലുകളെ ഡീകോഡ് ചെയ്യുന്ന സാങ്കേതിക വിദ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News