ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു; വാര്‍ത്ത നല്‍കി മാധ്യമങ്ങള്‍; ഒന്നും മീണ്ടാതെ ട്രംപ്

ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. അല്‍-ക്വയ്ദയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കാന്‍ ശ്രമിച്ചു വരികയായിരുന്നു ഹംസ. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്‍ബിസി ന്യൂസും, പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്നും മരണം സ്ഥിരീകരിക്കാന്‍ സമയമെടുത്തതായും റിപ്പോര്‍ട്ടു ചെയ്യുന്നു. അല്‍-ക്വയ്ദയുടെ നില പരിങ്ങലിലാക്കിയതോടെയാണ് ഹംസ നേതൃത്വത്തിലേക്ക് വരുന്നത്.

പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പാകിസ്ഥാനിലെ ഗോത്രമേഖലകളിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.”ഹംസ ലാദനെ അടുത്ത തലമുറയുടെ പിന്‍ഗാമിയാക്കാനുള്ള ശ്രമത്തിലായിരുന്നു അല്‍-ക്വയ്ദ. സംഘടനയുടെ ഔദ്യോഗിക നേതാവായ അയ്മാന്‍ അല്‍ സവാഹിരി മികച്ചൊരു നേതാവല്ല. അദ്ദേഹത്തിന് അനുയായികളില്‍ സ്വാധീനം ചെലുത്താനുള്ള ശേഷി കുറവാണ്. അതുകൊണ്ടാണവര്‍ ഹംസയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചത്”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News