ഉന്നാവ്; ഇരയെ നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചതായി തെളിഞ്ഞു

ഉന്നാവ് പീഡനക്കേസില്‍ ഇരയെ നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചതായി തെളിഞ്ഞു.ക്യാമറ സ്ഥാപിച്ചത് ഇരയുടെ വീട്ടിലെ ദൃശ്യങ്ങള്‍ക്കായാണ്. അയല്‍ക്കാരനായ പ്രതിയുടെ വീടിന്റെ ചുമരിലാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ഇരയുടെ വീട്ടിലേക്കും. വാഹനാപകടക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.കുല്‍ദീപ് സിങ് സെന്‍ഗാറിനും പത്ത് പേര്‍ക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് ബന്ധുക്കളുടെ ശവസംസ്‌കാരം നടന്നു. ഇതില്‍ ഒരാള്‍ പീഡനക്കേസില്‍ സാക്ഷി ആയിരുന്നു.പ്രതിയായ പി എംഎല്‍എ കുല്‍ദീപ് സിങ്ങിനെ സംരക്ഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപത്തിന് പിന്നാലെയാണ് വാഹനാപകടക്കേസും സിബിഐ ഏറ്റെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here