കേരളാ കോണ്‍ഗ്രസ് തര്‍ക്കം; കോണ്‍ഗ്രസ് ഇടപെടുന്നു. ഇനിയും ചര്‍ച്ച വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ആശങ്ക

കേരളാ കോണ്‍ഗ്രസ് എം തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. ഇനിയും ചര്‍ച്ച വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കോണ്‍ഗ്രസിന് ആശങ്ക. തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം ശനിയാഴ്ച്ച കോട്ടയത്ത് ചേരും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായതെങ്കിലും അടിസ്ഥാനപ്രശ്‌നം കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് തന്നെയാണ്.

ജോസ് കെ മാണിയും ജോസഫും തുടരുന്ന പോര് ഇനിയും മുന്നോട്ടു നീങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. അതിനാല്‍ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തിയുള്ള പ്രശ്‌ന പരിഹാരമാണ് കോണ്‍ഗ്രസ് ലക്ഷ്യം.

ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ആഗസ്റ്റ് മൂന്നിന് കോട്ടയത്ത് ചേരുന്ന യുഡിഎഫ് ജില്ലാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്ന യോഗത്തില്‍ തര്‍ക്കമുണ്ടായാല്‍ ആരും പക്ഷം പിടിക്കരുതെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, പിജെ ജോസഫുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

പാലാ ഉപതിരഞ്ഞെടുപ്പും സ്ഥാനാര്‍ഥിനിര്‍ണയം അടക്കം സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യമെങ്കിലും കോട്ടയത്തെ മാണി വിഭാഗത്തിന്റെ സ്വാധീനം തള്ളാന്‍ യുഡിഎഫിനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെയെങ്കില്‍ പിജെ ജോസഫ് വിഭാഗം വീണ്ടും ജോസ് കെ മാണിക്ക് മുന്നില്‍ വഴങ്ങേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News