കുല്‍ഭുഷന്‍ ജാദവിന് നയതന്ത്രസഹായം നല്‍കാമെന്ന നിര്‍ദേശവുമായി പാക്കിസ്ഥാന്‍

കുല്‍ഭുഷന്‍ ജാദവിന് നയതന്ത്രസഹായം നല്‍കാമെന്ന നിര്‍ദേശവുമായി പാക്കിസ്ഥാന്‍. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നാളെ കുല്‍ഭുഷന്‍ ജാദവിന് കാണാമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. അന്തരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്റെ നിര്‍ദേശം പരിശോധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു.

പാക്കിസ്ഥാനുമായി നയതന്ത്ര തലത്തില്‍ ആശയവിനിമയം തുടരുമെന്നും, ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് കുല്‍ഭുഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാമെന്ന പാകിസ്ഥാന്റെ നിര്‍ദേശം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നാളെ കുല്‍ഭുഷന്‍ ജാദവിനെ കാണാമെന്നും പാകിസ്ഥാന്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ പാക്കിസ്ഥാന്റെ നിര്‍ദേശം അന്താരാഷ്ട്ര കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നയതന്ത്രതലത്തില്‍ പാകിസ്താനുമായുള്ള ആശയ വിനിമയം ഇന്ത്യ തുടരും. അന്തരാഷ്ട്ര കോടതിയില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിന് മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് റാവിഷ് കുമാര്‍ മദ്യമങ്ങളോട് പറഞ്ഞു.

2017ല്‍ പാക്കിസ്ഥാന്‍ തടവിലാക്കിയ കുല്‍ഭുഷന്‍ ജാദവിന് വധശിക്ഷ അന്താരാഷ്ട്ര കോടതി കഴിഞ്ഞ മാസമാണ് തടഞ്ഞത്. പാക്കിസ്ഥാന്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News