കാജല്‍ അഗര്‍വാളിനെ കാണാന്‍ മോഹം; യുവാവിന് നഷ്ടമായത് 75 ലക്ഷം

സിനിമാതാരങ്ങളോടുള്ള ആരാധനയും കാണാനുള്ള ആഗ്രഹവും ഏവര്‍ക്കുമുള്ളതാണ്. എന്നാല്‍ തന്റെ ഇഷ്ടതാരത്തെ കാണാന്‍ ആഗ്രഹിച്ച് മെനക്കെട്ട് ഇറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. തമിഴ്നാട് സ്വദേശിക്കാണ് തന്റെ പ്രിയതാരം കാജല്‍ അഗര്‍വാളിനെ കാണാനുള്ള മോഹത്താല്‍ 75 ലക്ഷം രൂപ നഷ്ടമായത്.

ചെന്നൈ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഓണ്‍ലൈനിലെ വ്യാജ ക്ലാസിഫൈഡ് സൈറ്റ് വഴിയാണ് ഇയാള്‍ പറ്റിക്കപ്പെട്ടത്. ഉപഭോക്താവിന് ഇഷ്ടമുള്ള താരങ്ങളെ കാണാനുള്ള അവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെബ്സൈറ്റ് യുവാവിന്റെ ശ്രദ്ധയില്‍ പെടുകയും ഇതിന് പിന്നാലെ പോവുകയും ചെയ്തതോടെയാണ് പണം നഷ്ടമായത്.

വെബ്സൈറ്റിലെ പരസ്യത്തില്‍ ആകൃഷ്ടനായ യുവാവ് തന്റെ പേരും മറ്റു വിവരങ്ങളും നല്‍കുകയും ഇഷ്ടതാരങ്ങളുടെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ലിസ്റ്റില്‍ നിന്ന് കാജല്‍ അഗര്‍വാളിന്റെ പേര് തിരഞ്ഞെടുക്കുകയും ചെയ്തു.

തുടര്‍ന്ന് 50000 രൂപ ആവശ്യപ്പെട്ടു. തുക അടച്ചതോടെ യുവാവിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു.ഇതില്‍ അപകടം തിരിച്ചറിഞ്ഞ യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചെങ്കിലും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഇയാളില്‍ നിന്ന് എഴുപത്തഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതി ശരവണകുമാര്‍ എന്ന ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തമിഴ് സിനിമാനിര്‍മാതാവാണെന്ന് പറയപ്പെടുന്നു. ഓണ്‍ലൈനില്‍ വ്യാജ ക്ലാസിഫൈഡ് സൈറ്റ് ഉണ്ടാക്കിയാണ് ഇയാള്‍ യുവാവിനെ പറ്റിച്ചത്.

അഭിമാനക്ഷതമേറ്റ് ഒളിവില്‍ പോയ യുവാവിനെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അത് പുതുമുഖ സംവിധായകന്‍ മണികണ്ഠന്റേതാണെന്നു തിരിച്ചറിഞ്ഞു.

എന്നാല്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിര്‍മാതാവ് ശരവണ കുമാര്‍ ആണെന്നും മണികണ്ഠന്‍ പൊലീസിനോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News