പോക്‌സോ നിയമഭേദഗതി ബില്‍ പാസാക്കി; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കും

പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവോ അല്ലെങ്കില്‍ വധശിക്ഷ വരെ ലഭിക്കുന്ന ഭേദഗതികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

പീഡനത്തിന് ഇരയാകുന്നത് പെണ്കുട്ടിയോ ആണ്കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് നിയമ ഭേദഗതി. നേരത്തെ രാജ്യസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും.

ഭേദഗതി പ്രകാരം കുട്ടികളുടെ അശ്ലീല വീഡിയോ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും 5 വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News