അലൈഡ ഗുവേരയ്ക്ക് കണ്ണൂരില്‍  വീരോചിത വരവേല്‍പ്പ്

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലൈഡ ഗുവേരയ്ക്ക് കണ്ണൂരിന്റെ പോരാട്ട ഭൂമിയില്‍ വീരോചിത വരവേല്‍പ്പ്. ക്യൂബന്‍ ജനതയുടെ അതിജീവന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വീകരണ കേന്ദ്രത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.

കര്‍ഷക സമരങ്ങളുടെയും തൊഴിലാളി മുന്നേറ്റത്തിന്റെയും അലയൊലികള്‍ അടങ്ങാത്ത കണ്ണൂരിന്റെ മണ്ണ് ലോകം കണ്ട മഹാനായ വിപ്ലവകാരിയുടെ മകളെ ഹൃദയത്തോട് ചേര്‍ത്താണ് സ്വീകരിച്ചത്.എ കെ ജി സ്‌ക്വയറില്‍ നിന്നും വന്‍ ജനാവലി അലൈഡയെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനറുമായ എം എ ബേബിയുടെ അധ്യക്ഷതയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ പല കോണുകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ക്യൂബന്‍ ജനതയുടെ പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതെന്ന് അലൈഡ പറഞ്ഞു. തൃശൂര്‍ സമത പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ അലൈഡ ഗുവേര പ്രകാശനം ചെയ്തു.

സ്വീകരണത്തിന് ശേഷം ഐ ആര്‍ പി സി സാന്ത്വന കേന്ദ്രവും ഡീ അഡിക്ഷന്‍ സെന്ററും അലൈഡ സന്ദര്‍ശിച്ചു.കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും സന്ദര്‍ശിച്ചതിന് ശേഷമാണ് അലൈഡ ഗുവേര കണ്ണൂരില്‍ നിന്നും മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News