ദുബായ് ബസ് അപകടം; ഒമാനി ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചു

ദുബായില്‍ മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ജാമ്യം ലഭിച്ചു. ജൂലൈ ആറിന് ദുബായ് റാഷിദിയ്യയിലായിരുന്നു അപകടം. സെപ്റ്റംബർ 19ന് കേസിലെ വിചാരണ ആരംഭിക്കുന്നത് വരെയാണ് ഒമാനി ഡ്രൈവര്‍ സഈദ് ബലൂഷിക്ക് ജാമ്യ കാലാവധി.

ഒമാനില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ഒമാന്‍ മുവസലാത്തിന്റെ ബസ് റോ‍ഡ് ബാരിയറിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. പെരുന്നാൾ അവധി ദിനങ്ങളിൽ ഒമാൻ സന്ദർശിച്ച ശേഷം വരികയായിരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ ഭാഗത്തു നിന്നുള്ള പിഴവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് കോടതി ഏഴ് വർഷം തടവും രണ്ട് ലക്ഷം ദിർഹം ദിയാധനം നൽകാനും വിധിച്ചിരുന്നു.

ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. 30 പേരായിരുന്നു മുവസലാത്തിന്റെ ബസിലുണ്ടായിരുന്നത്. ദുബായിലെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ട്രാഫിക് സൈൻ ബാരിയറിലേയ്ക്ക് ബസ് ഇടിച്ചു കയറിയത് അപകടം. 15 പേർ സംഭവ സ്ഥലത്തും രണ്ട് പേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ഇവരിൽ 8 മലയാളികളടക്കം 12 പേർ ഇന്ത്യക്കാരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News