മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ പത്തനംതിട്ടയിലേക്ക്

മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐയുടെ തെക്കൻ മേഖലാ ജാഥ കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു.പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പരാതികളും ആശങ്കകളും പരിഹരിക്കാൻ ഡിവൈഎഫ്ഐ ഇടപെടുമെന്നും ക്ഷേത്രങൾ കയ്യേറുന്ന ആർ.എസ്സ്.എസ്സിനെതിരെ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ശൂരനാട്ടിലും കടയ്ക്കലിലും ധീര രക്തസാക്ഷികളുടെ കുടുമ്പാങ്കങളെ ആദരിച്ചും സ്മരിച്ചകൊണ്ടുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സതീഷ് ക്യാപ്റ്റനായ തെക്കൻ മേഖലാ ജാഥ കൊല്ലത്ത് മൂന്നാം ദിവസത്തെ പര്യടനം പൂർത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിച്ചത്.

ഭരണിക്കാവിലും കൊട്ടാരക്കരയിലും,കടയ്ക്കലും അഞ്ചലിലും തുടർന്ന് പത്തനാപുരത്തും ജാഥയ്ക്ക് ആവേശപൂർവ്വമായ സ്വീകരണം നൽകി.ക്ഷേത്രങളു,പള്ളികളും ഉൾപ്പടെ തീവ്ര വർഗ്ഗീയ വാദികൾ കയ്യേറുകയും കയ്യടക്കുകയും ചെയ്യുന്നത് വിശ്വാസികളെ ബാധിക്കുമെന്നും ആർ.എസ്സ്.എസ്സ് ഹൈക്കോടതി വിധി ലംഘിച്ച് ക്ഷേത്രളിൽ ശാക നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് എസ് സതീഷ് ആവശ്യപ്പെട്ടു.

പിഎസ്.സി ഉദ്യോഗാർത്ഥികളുമായും ജാഥ അംഗങൽ സംവദിച്ചു.തൊഴിൽ തേടുന്ന യുവജനങളുടെ ആശങ്കകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ബോധ്യപ്പെടുത്തുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News