ദുബായിൽ മലയാളി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്‌ ബാലുശേരി സ്വദേശിയായ കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽദാസിനെയാണ് (27 വയസ്‌) ദുബായ്
പോലീസ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഈ മാസം 13 നാണ് അതുൽദാസ്‌ മരണപ്പെട്ടതെന്നാണ് പോലീസ്‌ റിപ്പോർട്ടിൽ പറയുന്നത്‌.

ബന്ധുക്കളെയോ മറ്റോ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ദുബായ്‌ പോലീസ്‌ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് അതുൽദാസിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുവാനും മൃതദേഹം നാട്ടിലെത്തിക്കുവാനുമായി ഇന്ത്യൻ കോൺസുലേറ്റ്‌ നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെടുകയും ചെയ്തു. മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക്‌ കൊണ്ടുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here