പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ എസ്.ഡി.പി.ഐ അക്രമം; ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

പേരാമ്പ്ര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. പരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെ.ട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ത്തു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് (വെള്ളി) വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മന്‍ ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയില്‍ നിന്ന് എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ എസ്.ഡി.പി.ഐ പ്രകടനവുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here