കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയ്‌യോയെ നിലപാട് അറിയിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണ് പ്രശ്നപരിഹാരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർവ്യക്തമാക്കി.

ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രധാനമാതൃ മോഡി സമ്മതിച്ചാൽ മധ്യസ്ഥചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചത്