ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; അനിയത്തിയും പീഡിപ്പിക്കപ്പെട്ടു

ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹായികള്‍ ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ അമ്മ വനിത അവകാശ സമിതി അംഗങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ജയിലില്‍ കഴിയുന്ന എംഎല്‍എയുടെ അനുയായികള്‍ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍.

ഉന്നാവ് വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പെണ്‍കുട്ടിയുടെ ആശുപത്രി മാറ്റത്തേക്കുറിച്ച് തീരുമാനമുണ്ടായേക്കും.

ദുരൂഹമായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്കും അഭിഭാഷകനും വെന്റിലേറ്റര്‍ സംവിധാനം ഇന്ന് മാറ്റാനായേക്കും. പെണ്‍കുട്ടിയെ ഇന്ന് ദില്ലി എയിംസിലേക്ക് മാറ്റിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here