പ്രേം നസീര്‍ സുഹൃദ് സമിതിയുടെ രണ്ടാമത് പ്രേം നസീര്‍ ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ക്രൈം റിപ്പോര്‍ട്ടറായി  ക്രൈംബ്രാഞ്ച് പരിപാടിയുടെ പ്രൊഡ്യുസര്‍ ജോജറ്റ് ജോണിനെ തെരഞ്ഞെടുത്തു.

മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടിയായി് സുരരാജ് അവതരിപ്പിക്കുന്ന കോക്ക്‌ടെയില്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനുകാലിക വാര്‍ത്താധിഷ്ഠിത പരിപാടിയുടെ  അവതാരകയായി രേഷ്മ സുരേഷും തെരഞ്ഞെടുക്കപ്പെട്ടു.

ഈ മാസം പതിമൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ പബ്ലിക്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ അവാര്‍ഡ് വിതരണം ചെയ്യും.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, പ്രസിഡന്റ് പനച്ചുമൂട് ഷാജഹാന്‍ തുടങ്ങിയവരാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.