ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രക്ഷോഭവുമായി ഐഎംഎ

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ശക്തമായ സമരവുമായി ഐ.എം.എ. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടരുകയാണ്. ഞാറാഴ്ച ചേരുന്ന അടിയന്തര ഐ.എം.എ യോഗം തുടര്‍ പ്രക്ഷോഭം തീരുമാനിക്കും.

വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ തുടര്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തീരുമാനം. നിലവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുകയാണ്.

ഇന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കിയാണ് പ്രക്ഷോഭത്തില്‍ സംസ്ഥാന വ്യാപകമായി അണിചേര്‍ന്നത്. സ്റ്റുഡന്റ്‌സ് നെറ്റ് വര്‍ക്കിന്റെ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ചാകും സംസ്ഥാനത്തും തുടര്‍ സമരം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പെത്തിയ രക്ഷകര്‍ത്താക്കളും സമരത്തില്‍ അണിചേര്‍ന്നത് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡോക്ടര്‍മാരും സമരം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞാറാഴ്ച ആലുവയില്‍ ചേരുന്ന ഐ.എം.എയുടെ അടിയന്തര കൗണ്‍സില്‍ യോഗമാകും തുടര്‍ പ്രക്ഷോഭം തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News