വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക്‌ സ്വീകരണമൊരുക്കി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ. അങ്കമാലിയിൽ കെജിഒഎ സംഘടിപ്പിച്ച ആരോഗ്യ സംവാദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അലൈഡ ഗുവേര.

ലോകത്തിനുതന്നെ മാതൃകയായി തീരുന്ന ക്യൂബൻ ആരോഗ്യരംഗവും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കേരളീയ ആരോഗ്യരംഗവും തമ്മിലുള്ള സാമ്യതകൾ സംവാദത്തിൽ ചർച്ചയായി. ഡോക്ടറും രോഗിയും തമ്മിൽ സൗഹൃദപരമായ ബന്ധം കാത്തു സൂക്ഷിക്കണമെന്നും രോഗി പറയുന്നത് കേൾക്കാൻ ഡോക്ടർ തയ്യാറാകണമെന്നും ചടങ്ങിൽ അലൈഡ പറഞ്ഞു.

ആതുരശുശ്രൂഷ സേവനരംഗത്ത് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന അലൈഡ ഗുവേരയുടെ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെൻററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. പരിഭാഷകന്റെ സഹായത്തോടെ സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി നൽകാനും അലൈഡ മറന്നില്ല.