പ്രളയം കാണിച്ചു തന്ന മനുഷ്യ ജീവിതങ്ങള്‍; ‘ദുരന്ത മുഖത്തെ നന്‍മയുടെ കാഴ്ചകള്‍’ക്ക് പുരസ്‌കാരം

മഹാ പ്രളയത്തില്‍ പതറി പോകാതെ കേരളം ശക്തമായി പൊരുതി ചെറുത്തുനിന്നപ്പോള്‍ ദുരന്ത മുഖത്തെ നന്‍മയുടെ കാഴ്ചകളും, നല്ല വാര്‍ത്തകളും ഉള്‍പ്പെടുത്തി കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരുമയുടെ അതിജീവനം പരിപാടി പ്രേംനസീര്‍ പുരസ്‌കാരത്തിന് അര്‍ഹമായി.

ദുരന്തമുഖത്തെ നന്മയുടെ കാഴ്ചകള്‍ എന്ന റിപ്പോര്‍ട്ടിംഗിന് മികച്ച ദൃശ്യ പ്രോഗ്രാം അവതാരകയ്ക്കുള്ള പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം രേഷ്മ സുരേഷ് നേടി. ഡോ.എം ആര്‍ തമ്പാന്‍ ചെയര്‍മാനായ മൂന്നംഗ കമ്മിറ്റിയാണ് മാധ്യമ അവാര്‍ഡുകള്‍ പരിഗണിച്ചത്.

കൈരളി ന്യൂസിന് മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച ക്രൈം റിപ്പോര്‍ട്ടറായി ക്രൈംബ്രാഞ്ച് പരിപാടിയുടെ പ്രൊഡ്യുസര്‍ ജോജറ്റ് ജോണിനെ തെരഞ്ഞെടുത്തു. മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടിയായി് സുരരാജ് അവതരിപ്പിക്കുന്ന കോക്ക്ടെയില്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഈ മാസം പതിമൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ പബ്ലിക്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ അവാര്‍ഡ് വിതരണം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, പ്രസിഡന്റ് പനച്ചുമൂട് ഷാജഹാന്‍ തുടങ്ങിയവരാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel