വിമാന വേഗമുള്ള ഹൈപ്പര്‍ലൂപ്പ് വരുന്നു; സ്റ്റീല്‍ ട്യൂബിലുടെയാണ് യാത്ര

വിമാനവേഗത്തില്‍ സഞ്ചരിക്കുന്ന പറക്കും ട്രെയിന്‍ ഇന്ത്യയിലും.മുംബൈ പൂനെ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി.യാത്രക്കാരെയും സാധന സാമഗ്രികളും നിമിഷ നേരത്തിലുള്ളില്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് നീക്കാന്‍ ഇതുവഴി സാധിക്കും.
സാങ്കേതികമായി വികസിപ്പിച്ചെടുത്ത പ്രത്യേകം ട്യൂബാണ് ഹൈപ്പര്‍ലൂപ്പ് .സ്റ്റീല്‍ ട്യൂബിലുടെയാണ് യാത്ര. യാത്രക്കാരെയും ചരക്കുകളും കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളുന്നു.

ഓരോ 30 സെക്കന്‍ഡിലും ഓരോ കാബിനുകള്‍ വീതം നീക്കാനാകും. മണിക്കൂറില്‍ 1,126 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ചരക്കും കടത്താനാകും. 20 കോടി യാത്രക്കാരുടെ ഗതാഗതം സാധ്യമാക്കുമെന്നണ് അവകാശപ്പെടുന്നത്. പുനെ മുംബൈ ഹൈപ്പര്‍ലൂപ്പ് വണ്‍ പദ്ധതി പ്രകാരം സെന്‍ട്രല്‍ പൂനെ, നവി മുംബൈ രാജ്യാന്തര വിമാനത്താവളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കും.്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News