നിങ്ങള്‍ നഖം നീട്ടി വളര്‍ത്തുന്നവരാണോ? എങ്കില്‍ എട്ടിന്‍റെ പണി ഉറപ്പ്

കൈയിലെ നഖം നീട്ടി വളർത്തി പല നിറത്തില്‍ ഉള്ള നെയില്‍ പോളിഷ് ഇടാന്‍ ആഗ്രഹമുള്ളവരാണ് നമ്മള്‍. എന്നാല്‍ നഖം നീട്ടി വളർത്തി അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ ശ്രദ്ധക്ക് പിന്നാലെ വരുന്നത് വമ്പൻ രോഗങ്ങളാണ്.

നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നഖം വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നമ്മുടെ നഖം വെട്ടി കുറച്ചു വൃത്തിയായി സൂക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത നമ്മുക്ക് തന്നെയാണ്. നഖങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അഴുക്കും പുഴുക്കളും നഖത്തിനിടയിൽ കടന്നു കൂടും.

നാം ആഹാരം കഴിക്കുമ്പോൾ നഖത്തിനിടയിൽ ഇരിക്കുന്ന അണുക്കൾ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും പല രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.

കൈ എത്ര വൃത്തിയായി കഴുകി എന്ന പറഞ്ഞാലും നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അണുക്കൾ വയറ്റിനുള്ളിൽ എത്തി പണി തുടങ്ങിയിട്ടുണ്ടാകും.

ചിലർക്ക് അവർ ആഗ്രഹിക്കുന്ന നീളത്തിൽ നഖം വളരില്ല. അങ്ങനെയുള്ളവർ കൃതിമ നഖത്തെ ആശ്രയിക്കും. കൃതിമ നഖവുമായി നടക്കുന്നവർ അറിയുക.

കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ നഖം നീട്ടുമ്പോള്‍ അണുബാധ ഉണ്ടാകും. ഒരു പഠനത്തില്‍ കൈ കഴുകുന്നതിന് മുന്‍പും, ശേഷവും , സാധാരണ ആളുകളുടെ നഖത്തില്‍ കാണുന്ന ബാക്ടീരിയയുടെ അളവിനേക്കാള്‍ വളരെ കൂടുതലാണ് അവരുടെ കൃത്രിമ നഖത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

നമ്മുടെ കൈ കഴുകുന്ന രീതിയും കൃത്രിമ നഖവുമായി ബന്ധമുള്ളതിനാലാണ് ഇങ്ങനെ വരുന്നത്. നഖത്തിന്റെ അടിയിലുള്ള രോഗാണുക്കള്‍ പുറത്തു പോകത്തക്ക രീതിയില്‍ പലരും നന്നായി കൈകള്‍ കഴുകാറില്ല.

കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സൂക്ഷ്മങ്ങളായ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നാണ് വിദഗ്ദര്‍ ഉപദേശിക്കുന്നത്.

നഖത്തിനടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ നഖം വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ അത് വഴി വരും.നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കാനാണ് ആരോഗ്യവിദഗ്ദരും നിര്‍ദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel