അയോധ്യ തർക്ക ഭൂമികേസിൽ അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം

അയോധ്യ തർക്ക ഭൂമികേസിൽ അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം. ആഗസ്റ്റ് 6 മുതൽ കേസിൽ വാദം ആരംഭിക്കും.

വാദം പൂർത്തിയാകും വരെ ദൈനംദിന വാദം നടക്കും. മധ്യസ്ഥ സമിതി ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

തർക്കഭൂമി മൂന്നായി വിഭജിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിലടക്കമാണ് വാദം നടക്കുക.

അയോധ്യ വിഷയം കോടതിക്ക് പുറത്ത് സമവായത്തിലൂടെ പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു മധ്യസ്ഥ ചർച്ചകൾക്ക് സുപ്രീം കോടതി നിർദേശിച്ചത്.

എന്നാൽ മധ്യസ്ഥത ശ്രമം പരാജയപ്പെട്ടതോടെയാണ് കേസിൽ അന്തിമ വാദം കേൾക്കാനുള്ള സുപ്രീംകോടതി ഭരണ ഘടന ബെഞ്ചിന്റെ തീരുമാനം.

മുൻ സുപ്രീം കോടതി ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോർട്ട് പരിശോധിച്ച കോടതി ചർച്ച അന്തിമ തീർപ്പിൽ എത്തിക്കാൻ സമിതിക്ക് സാധിച്ചില്ലെന്ന് വിലയിരുത്തി.

ആഗസ്റ്റ് 6 മുതൽ കേസിൽ അന്തിമ വാദം കേൾക്കാൻ ആരംഭിക്കും. ദൈനംദിന വാദമാകും നടക്കുക. 2.77 ഏക്കർ തർക്കഭൂമി മൂന്നായി വിഭജിച്ച് നൽകിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിലടക്കമാണ് വാദം നടക്കുക.

രാം ലല്ല, നിർമോഹി അഖാഡ എന്നിവരുടെ വാദമാകും കോടതി ആദ്യം കേൾക്കുക. നേരത്തെ ആഗസ്റ്റ് 15വരെ നിശ്ചയിച്ച മധ്യസ്ഥ ചർച്ച സുപ്രീം കോടതി ജൂലൈ 31ലേക്ക് ചുരുക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി അധ്യക്ഷനായ 5 അംഗ ഭരണ ഘടനാ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.

ആഗസ്റ്റ് 6 ന് അന്തിമ വാദം ആരംഭിക്കുന്നതോടെ സുപ്രീം കോടതിയിലെ 5 കോടതികളിൽ മറ്റ് കേസുകളുടെ വാദം കേൾക്കൽ താൽകാലികമായെങ്കിലും സ്തംഭിക്കും.

നവംബർ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി വിരമിക്കും. കേസിൽ അതിന് മുൻപ് വിധി പറയാൻ ലക്ഷ്യമിട്ടാണ് ദൈനംദിന വാദം കേൾക്കാൻ ഉള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News