വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറ്റാന്‍ തീരുമാനം. ടോള്‍ പ്ലാസകളെല്ലാം ‘ഫാസ്ടാഗ്’ സംവിധാനത്തിലേക്ക് മാറുമ്പോള്‍ നേട്ടം ടോള്‍ പിരിവു കമ്പനികള്‍ക്ക. ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ‘റീചാര്‍ജി’നെക്കുറിച്ച് വ്യാപകമായപരാതിയുണ്ട്.എല്ലാ കവാടങ്ങളും ഡിസംബര്‍ ഒന്നിന് ഫാസ്ടാഗിലേക്ക് മാറുന്നതോടെ പ്ലാസകളിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാകും. കമ്പനിയുടെ അക്കൗണ്ടിലേക്ക് നേരിട്ടു പണമെത്തും. മൂന്നു മിനിറ്റിലധികം ഒരു വാഹനം ടോള്‍ പ്ലാസയില്‍ കുരുങ്ങിയാല്‍ ടോള്‍ വാങ്ങരുതെന്നാണ് വ്യവസ്ഥ.

ഫാസ്ടാഗ് ആകുന്നതോടെ ഇതില്ലാതാകും.ദേശീയപാത ടോള്‍ പ്ലാസകളില്‍ 24 മണിക്കൂറിനുള്ളില്‍ ഇരുവശത്തേക്കും യാത്ര ചെയ്യുകയാണെങ്കില്‍ ടോളില്‍ ഇളവുണ്ട്. എന്നാല്‍ ഇത് ഫാസ്ടാഗ് വാഹനങ്ങള്‍ക്ക് ലഭിക്കില്ല. നിലവില്‍ 2017 ഡിസംബര്‍ മുതല്‍ വിറ്റ വാഹനങ്ങളില്‍ ആണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. ദേശീയപാത ഉപയോഗിക്കുന്ന ബാക്കി കോടിക്കണക്കിന് വാഹനങ്ങള്‍ നാലുമാസംകൊണ്ട് ഫാസ് ടാഗിലേക്ക് മാറാന്‍ സാധിക്കുമോ എന്നതും സംശയമാണ്.