വടക്കാഞ്ചേരി: വ്യത്യസ്ത മേഖലകളിൽ പാണ്ഡിത്യം തെളിയിച്ചവർക്ക് നൽകുന്ന വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്ക്കാരം സംസ്കൃത പണ്ഡിതൻ ഡോ.കെ.ജി.പൗലോസിന് സമ്മാനിയ്ക്കും.

കലാമണ്ഡലം സർവ്വകലാശാല മുൻ വൈസ് ചാൻസലറും സംസ്കൃത സർവ്വകലാശാല മുൻ റജിസ്ട്രാറുമായ കെ.ജി.പൗലോസ് വിജ്ഞാനപ്രദമായ നിരവധിഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

കോഴിക്കോട് വി.കെ.നാരായണഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും ഏർപ്പെടുത്തിയതാണ് സ്മൃതി പുരസ്ക്കാരം.

ആഗസ്റ്റ് 10ന് രാവിലെ 9.30ന് ലൈബ്രറി ഹാളിൽ നടക്കുന്ന ഭട്ടതിരി സ്മൃതിയിൽ മന്ത്രി എ.സി.മൊയ്തീൻ സമ്മാനിയ്ക്കും.