കളമശേരി: വൈക്കം തെക്കേനട വളവത്ത് പുത്തൻപുരയ്‌ക്കൽ കെ പി കേസരി (88) നിര്യാതനായി. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവിന്റെ ഭാര്യാപിതാവാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് വൈക്കത്തെ കുടുംബവീട്ടിൽ.
കമ്യൂണിസ്‌റ്റ് നേതാക്കളായ പി കൃഷ്ണപിള്ള, സി കെ വിശ്വനാഥൻ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
1953ൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പൊലീസ് സർവീസിൽനിന്ന് പിരിച്ചുവിട്ട പന്ത്രണ്ടുപേരിൽ ഒരാളാണ്. തുടർന്ന് മർച്ചന്റ് നേവിയിൽ പ്രവേശിച്ചു. ക്യാപ്റ്റനായാണ് വിരമിച്ചത്.
ഭാര്യ: പരേതയായ അംബിക (കേന്ദ്ര തൊഴിൽ വകുപ്പ് മുൻ ഉദ്യോഗസ്ഥ). മക്കൾ: ഉമ കേസരി (പടന്താലുംമൂട്, പാറശാല), ലക്ഷ്മി കേസരി (അബുദാബി), ഡോ. വാണി കേസരി ( ഡയറക്ടർ, കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് കളമശേരി). മറ്റു മരുമക്കൾ: വിശ്വം (ഉണ്ണി, പാറശാല), ശ്രീകുമാർ (അബുദാബി).
Get real time update about this post categories directly on your device, subscribe now.