ഗതാഗത നിയമ ബോധവല്‍ക്കരണശ്രമങ്ങള്‍ക്ക് ചലചിത്ര പ്രവര്‍ത്തകരുടെ സഹായം തേടി സര്‍ക്കാര്‍

ഗതാഗത നിയമ ബോധവല്‍ക്കരണശ്രമങ്ങള്‍ക്ക് ചലചിത്ര പ്രവര്‍ത്തകരുടെ സഹായം തേടി സര്‍ക്കാര്‍.പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷാസന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ചലച്ചിത്ര താരങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.അതേ സമയം സര്‍ക്കാരുമായി പൂര്‍ണ്ണ സഹകരണത്തിന് തയ്യാറാണെന്ന് ചലചിത്ര പ്രവര്‍ത്തകര്‍ മന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു.

ഗതാഗത രംഗത്ത് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.ഈ സാഹചര്യത്തിലാണ് ബോധവല്‍ക്കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ ചലചിത്രപ്രവരകത്തകരുടെ പിന്തുണ തേടിയത്.ഇതിന്റെ ഭാഗമായി അമ്മ,ഫെഫ്ക്ക,പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പടെ വിവിധ സിനിമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ കൊച്ചിയില്‍ കൂടിക്കാഴ്ച്ച നടത്തി.സുരക്ഷാ സന്ദേശങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലെത്തിക്കാന്‍ ചലചിത്ര താരങ്ങള്‍ക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൂടിക്കാഴ്ച്ചയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ ഫെഫ്ക്ക പ്രതിനിധികള്‍ക്ക് കൈമാറും.തുടര്‍ന്ന് സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ശേഷം അത് താരങ്ങള്‍ക്ക് കൈമാറും.പിന്നീട് താരങ്ങള്‍ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട ലഘു വീഡീയോ സന്ദേശങ്ങള്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്താനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News