കാലികുപ്പികളെ മനോഹര ചിത്രങ്ങള്‍കൊണ്ട് തീന്‍ മേശയിലെ അലങ്കാരമാക്കി മാറ്റി അപര്‍ണ്ണ

കുപ്പിക്കാരി അപര്‍ണ്ണയെ കേരളം അറിയാന്‍ തുടങ്ങിയത് കാലികുപ്പികളില്‍ നിറയുന്ന മനോഹര ചിത്രങ്ങളിലൂടെയാണ്.സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും പരിഹാസങ്ങളെ തള്ളി ജലാശയതീരത്തും കുറ്റികാടുകളിലും മാലിന്യങ്ങളില്‍ നിന്ന് മണ്‍്ട്രോതുരുത്ത് സ്വദേശിനി അപര്‍ണ്ണ ശേഖരിക്കുന്ന കുപ്പികളിന്ന് തീന്‍ മേശയിലെ അലങ്കാരമായും വിവാഹ സമ്മാനങ്ങളായും കുപ്പി വലിച്ചറിയുന്നവരിലേക്ക് തന്നെ മടങ്ങി എത്തുന്നു.

ഇനി ശേഖരിച്ച കുപ്പികളുമായി വീട്ടിലെ സംഭരണ ശാലയിലേക്ക്, പിന്നെ ദേ ഇങ്ങനിരുന്നു മാന്ത്രിക വിരലുകളാല്‍ മനോഹരമാക്കും,അങനെയാണ് ഈ കാണുന്ന കലാസൃഷ്ടികളൊക്കേയും പിറവി കൊണ്ടത്.അഷ്ടമുടികായല്‍ മുതല്‍ കഴിഞ്ഞ പ്രളയകാലത്ത് ഒഴുക്കില്‍പ്പെട്ട് നാടുകടത്തപ്പെട്ട് തീരത്തടിഞ്ഞവയാണ് ഈ മദ്യകുപ്പികളിലേറെയും.മാലിന്യകൂമ്പാരത്തില്‍ നിന്ന് കണ്ടെടുത്ത കുപ്പികളില്‍ തീര്‍ത്ത വരമൊഴിയിലൂടെ, പാഴ് എന്ന വാക്കിനെയാണ് അപര്‍ണ്ണ തിരുത്തിയത്.

അപര്‍ണ്ണയുടെ ചിത്ര കുപ്പുകളെ കൈയടിയോടെ വിപണി സ്വീകരിച്ചു.ആയിരം രൂപാ വരെ ഒരു കുപ്പിയിലെ കലാവിരുതിന് പ്രതിഫലമായി ലഭിച്ചു. പിന്നീട് പല പുതുമകളും കുപ്പികളില്‍ അപര്‍ണ്ണ പരീക്ഷിച്ചു. ഫാബ്രിക് പെയിന്റിങ്ങ്, ഫോട്ടോ ട്രാന്‍സ്ഫറിങ്ങ് അങ്ങനെ പലതും. സോഷ്യല്‍ മീഡിയ വഴിയാണ് അപര്‍ണ്ണ തന്റെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത് ഝൗുുശ എന്ന ഫേസ്ബുക്ക് പേജിലൂടെ തന്റെ പുതിയ കലാസൃഷ്ടികളക്കുറിച്ചുള്ള വിവരങ്ങള്‍ അപര്‍ണ്ണ കൃത്യമായി പങ്കു വയ്ക്കുന്നു. ഇന്‍സ്റ്റഗ്രാമിലും ഝൗുുശ ക്ക് ആരാധകരേറെയാണ്.
ബി. എഡ് വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ്ണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News