എസ്എന്‍ഡിപി മാവേലിക്കര യൂണിയനിലെ സാമ്പത്തിക തട്ടിപ്പില്‍ ഉന്നതതല അന്വേഷണം വേണം; പരാതിക്കാരന്‍

എസ്എന്‍ഡിപി മാവേലിക്കര യൂണിയനിലെ സാമ്പത്തിക വെട്ടിപ്പില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പരാതിക്കാരായ ബി സത്യപാല്‍, ഗോപകുമാര്‍, എം എന്‍ ഹരിദാസ്, വി ജയകുമാര്‍, ദയകുമാര്‍ ചെന്നിത്തല എന്നിവര്‍ മാവേലിക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിന് ശേഷം യൂണിയന്‍ പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേന്ദ്ര സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ വിവിധ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും പരാതിക്കാര്‍ പറഞ്ഞു.

2006 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൈക്രോഫിനാന്‍സ് വായ്പയിലും യൂണിയന്‍ കെട്ടിടത്തിന്റെ നവീകരണത്തിലും വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് നടത്തിയതിലും നോട്ട് നിരേധനത്തിന്റെ മറവിലും സ്‌കൂള്‍ ബസുകള്‍ വിറ്റ വകയിലും നിയമനത്തിലും ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനയജ്ഞം നടത്തിയതിലുമായി 11,00,65,809 രൂപ വെട്ടിച്ചെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News