കഞ്ചാവ് നല്‍കിയില്ലെന്നാരോപിച്ച് സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം

കഞ്ചാവ് നല്‍കിയില്ലെന്നാരോപിച്ച് കുമളിയില്‍ സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേ്റ്റ യുവാവ് ചികില്‍സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തേക്കടി ബൈപാസ് റോഡില്‍ താമസിക്കുന്ന മുരുകേശന്‍, സഹോദരന്‍ ദുരൈ മുരുകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നേരത്തെ കഞ്ചാവ് വില്‍പന നടത്തിയിരുന്ന മുരുകേശന്‍ ഇപ്പോള്‍ തൊഴിലെടുത്താണ് ജീവിക്കുന്നത്.

എന്നാല്‍ കഞ്ചാവ് എത്തിച്ച്് നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും യുവാക്കള്‍ വീട്ടിലെത്തി. മുരുകേശന്‍ കഞ്ചാവ് വില്‍പനയില്ലെന്നാവര്‍ത്തിച്ചെങ്കിലും യുവാക്ക്ള്‍ തിരികെപ്പോയില്ല. വാക്കേറ്റം അക്രമത്തിലേക്ക്് നയിച്ചു. ബിയര്‍ കുപ്പി കൊണ്ടും കല്ല് കൊണ്ടുമുള്ള ആക്രമണത്തില്‍ ദുരൈമുരുകന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാള്‍ ചികില്‍സയിലാണ്. മുരുകേശന്റെ പരിക്ക് സാരമുള്ളതല്ല. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News