കാറോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് കൂടെയുണ്ടായിരുന്ന പെണ്‍ സുഹൃത്ത്

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് യുവതിയുടെ മൊഴി.

അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്ത് വഫയാണന്നായിരുന്നു ശ്രീറാം പൊലീസിനോട് പറഞ്ഞത്. ശ്രീറാമിന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീറാം തന്നെയെന്നാണ് വാഹനം ഓടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് പരിശോധിച്ചു വരികയായിരുന്നു.

വെള്ളയമ്പലത്തു നിന്ന് ഒരോ ദിശയില്‍ വരികയായിരുന്നു ഇരുവാഹനങ്ങളും. ബൈക്ക് സൈഡില്‍ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്ന കെ എം ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ 100 മീറ്ററോളം മാറിയാണ് കിടന്നിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here