കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.
കേസുമായി ബന്ധപ്പെട്ട ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസുകാരനെതിരെ നടപടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാഹനത്തിന്റെ ഉടമ ശ്രീറാം അല്ല. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയോടും കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.