ഉന്നവോ കേസിലെ പ്രതിയായ കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി. ലക്നൗ കോടതിയാണ് അനുമതി നല്‍കിയത്. പെണ്കുട്ടിയെ അപകടപ്പെടുത്തിയ ട്രക്ക് ഡ്രൈവറെയും ക്ലിനറേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതിനു പുറമെ അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തു. 20 ഉദ്യോഗസ്ഥരെകൂടെ ഉള്‍പ്പെസ്ഥിയാണ് അന്വേഷണസംഘം വിപുലീകരിച്ചത് . അതേസമയം പെണ്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ പണി ബാധിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഐസിയു വിഭാഗം മേധാവി അറിയിച്ചു.