വഫയുടെ കാര്‍ മുന്‍പും നഗരത്തെ വിറപ്പിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ കാര്‍ മുന്‍പും, അമിതവേഗതയില്‍ തിരുവനന്തപുരം നഗരത്തിലൂടെ പാഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

മൂന്ന് തവണയാണ് അമിത വേഗത്തില്‍ ഓടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വഫയുടെ ഈ കാര്‍ പതിഞ്ഞിട്ടുള്ളത്. മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

അതേസമയം, രാത്രി കാര്‍ ആവശ്യപ്പെട്ട് ശ്രീറാം തന്നെ വിളിക്കുകയായിരുന്നെന്ന് വഫ പൊലീസിന് മൊഴി നല്‍കി.
തുടര്‍ന്ന് 12.40ഓടെ കവടിയാറിലെത്തിയെന്നും പിന്നീട് ശ്രീറാമാണ് വാഹനം ഓടിച്ചതെന്നും വഫ പറഞ്ഞു. കാര്‍ അമിത വേഗതയിലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ശ്രീറാം വെങ്കിട്ടരാമനെ പരിചയപ്പെട്ടതെന്നും വഫ ഫിറോസ് പൊലിസിനോട് പറഞ്ഞു.

ഇതിനിടെ, മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചത് ശ്രീരാം വെങ്കിട്ടരാമന്‍ തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡ് ആണ് ഇക്കാര്യം അറിയിച്ചത്.

ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധയ്ക്കായി എടുത്തെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ അടക്കമുള്ള ദൃക്സാക്ഷികള്‍ പറയുന്നത് അപകടസമയത്ത് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്.

ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ശ്രീരാം മദ്യലഹരിയിലും കാല്‍ നിലയ്ക്കുറയ്ക്കാത്ത നിലയിലുമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മദ്യപിച്ചിരുന്നതായി പൊലീസും ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News