കേന്ദ്രബജറ്റിലെ ജനവിരുദ്ധത തുറന്നുകാട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ മാര്‍ച്ച്

കേന്ദ്ര ബജറ്റിലെ സംസ്ഥാന താത്‌പര്യവിരുദ്ധവും, ജനവിരുദ്ധവുമായ നിലപാടുകള്‍ തുറന്നുകാട്ടുന്നതിന്‌ ആഗസ്ത് ആറിന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയും കേന്ദ്രസര്‍ക്കാര്‍ ഓഫീസിന്‌ മുന്നിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തുവാന്‍ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌.

ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നില്‍ നടക്കുന്ന മാര്‍ച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.

കൊല്ലം ജില്ലയില്‍ സ:കാനം രാജേന്ദ്രനും, പത്തനംതിട്ടയില്‍ ശ്രീ.ആര്‍.ബാലകൃഷ്‌ണപിള്ളയും, ഇടുക്കിയില്‍ സ്‌കറിയാ തോമസും, ആലപ്പുഴയില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്ററും, കോട്ടയത്ത്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്ജും, എറണാകുളത്ത്‌ തോമസ്‌ ചാണ്ടി എം.എല്‍ എയും,

തൃശ്ശൂരില്‍ സത്യന്‍ മൊകേരിയും, പാലക്കാട്‌ പി.കെ.ശ്രീമതി ടീച്ചറും, മലപ്പുറത്ത്‌ സി.കെ.നാണു എം.എല്‍.എയും, കോഴിക്കോട്‌ വര്‍ഗ്ഗീസ്‌ ജോര്‍ജ്ജും, വയനാട്‌ കാസിം ഇരിക്കൂറും, കണ്ണൂരില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവനും, കാസര്‍കോഡ്‌ ഇ.പി.ആര്‍.വേശാലയും ഉദ്‌ഘാടനം ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like