കശ്മീരിൽ അതീവജാഗ്രത പ്രഖാപിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ജമ്മുകശ്മീരിൽ പ്രത്യേക പദവി എടുത്തുകളയാനുള്ള ബിജെപി നീക്കണമെന്ന ആരോപണം ശക്തമായി.
സംസ്ഥാനത്ത് സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പിഡിപിയും കോണ്ഗ്രസും ഉൾപ്പെടെയുള്ള പാർട്ടികളും വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ വിഷയത്തിൽ മറുപടിപറയാണ് ഇതുവരെ കേന്ദ്രസർക്കാർ തയാറായിട്ടില്ല.
35000ത്തിലേറെ സൈനികരെ വ്യന്യസിച്ചതും അമർനാഥ് യാത്രയും,മേച്ചിൽ തീര്ഥാടനവും റദ്ദാക്കി യാത്രികർ എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്ന നിർദേശവും വന്നതോടെയാണ് ജങ്ങൾക്കിടയിൽ പരിഭ്രാന്തി ശക്തമായത്.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയാണ് നീക്കത്തിനുപിന്നിലെന്ന ആരോപണവും ശക്തമായിക്കഴിഞ്ഞു.
പാർലമെന്റ് സമ്മേളനം നടക്കുകയായിട്ട് പോലും സഭയിൽ വിഷയം അവതരിപ്പിക്കാൻ ഇതുവറെ ബിജെപി സർക്കാർ തയ്യാറെയിട്ടില്ലെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.
കശ്മീരിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്, സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുക്കാനോ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാനോ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല.
ഈ സാഹചര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
ഇത്രയും വലിയ പ്രതിസന്ധി എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോണ്ഗ്രസും ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിളിച് വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയാറാവണമെന്നും പാർലമെന്റിൽ ഇരുസഭകളിലും വിഷയം അവതരിപ്പിക്കണമെന്നും കോണ്ഗ്രസ് അവശ്യമുന്നയിച്ചു.
കശ്മീരിൽ ഭീകരാന്തരീക്ഷം സൃഷിക്കുകയാണെന്ന് പിഡിപിയും, നാഷണൽ കോണ്ഫറൻസ് പാർട്ടിയും ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗവർണർ സത്യപാൽ മാലിക്കുമായി കൂടിക്കാഴ്ചയും നടത്തി.
അതേസമയം വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ബിജെപിയോ, വിശദീകരണം നൽകാൻ കേന്ദ്രസർക്കാരോ തയ്യാറായിട്ടില്ല.
Get real time update about this post categories directly on your device, subscribe now.